Sunday, 4 December 2011
Monday, 31 October 2011
ടൈപ്പ് റൈറ്റിംഗ് പഠനം
പേന കൊണ്ടോ പെന്സില് കൊണ്ടോ എഴുതുന്നതിനു പകരം അക്ഷരങ്ങളുടെ മുദ്ര കടലാസില് പതിപ്പിക്കാനുപയോഗിക്കുന്ന യന്ത്രം, അതായത് ടൈപ്പ് റൈറ്ററുകളുടെ സ്ഥാനം സറ്ക്കാറ് / പൊതുമേഖല/ സ്വകാര്യ സ്ഥാപനങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് മാറ്റപ്പെടുമ്പോഴും ടൈപ്പ് റൈറ്റിംഗ് പഠനത്തിന്റെ പ്രാധാന്യം കൂടിക്കൊണ്ടിരിക്കുകയാണ്. ടൈപ്പ് റൈറ്ററ് ഉപയോഗിച്ചു ചെയ്തുകൊണ്ടിരുന്ന ജോലികള് വേറ്ഡ് പ്രോസസറിന് വഴിമാറികൊണ്ടിരിക്കുകയാണെങ്കിലും ടൈപ്പ് റൈറ്റിംഗ് പരിജ്ഞാനമുള്ളവറ്ക്ക് വേറ്ഡ് പ്രോസ്സസറില് വളരെ വേഗതയില് ടൈപ്പ് ചെയ്യാന് കഴിയും എന്നതാണിതിനു ഇതിനു കാരണം.
വളരെ എളുപ്പത്തില് നേടാവുന്ന സറ്ക്കാറ് ഉദ്യോഗമായി ടൈപ്പിസ്റ്റ് തസ്തിക മാറിയിട്ടുണ്ട്. പ്ലസ് ടു വും ടൈപ്പ് റൈറ്റിങ്ങും വേറ്ഡ് പ്രോസസിങ്ങുമാണ് ടൈപ്പിസ്റ്റ് തസ്തികക്കുള്ള യോഗ്യത. ടൈപ്പ് റൈറ്റിംഗ് പരിജ്ഞാനം നേടിയവറ് വളരെ കുറവായതിനാല് തന്നെ അത്മാറ്ത്ഥമായി മത്സരപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവറ്ക്ക് വിജയം ഉറപ്പിക്കാം.
Sunday, 25 September 2011
Subscribe to:
Posts (Atom)